elect

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ പരസ്യങ്ങൾക്കുള്ള പ്രീ സർട്ടിഫിക്കേഷൻ നൽകാനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനും രൂപീകരിച്ച മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്മിറ്റി പ്രീസർട്ടിഫിക്കേഷൻ നൽകും. പെയ്ഡ് ന്യൂസ്, സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം, വ്യാജ വാർത്തകൾ, അശ്ലീലമോ അപകീർത്തികരമായതോ ആയ വാർത്തകൾ എന്നിവ ഉൾപ്പെടെ മാതൃകാ പെരുമറ്റച്ചട്ട ലംഘനം നിരീക്ഷിക്കും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കളക്ടർ വി.ആർ.കൃഷ്ണതേജ അദ്ധ്യക്ഷനായി. സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു