
തൃശൂർ : ഉത്സവ- പെരുന്നാൾ-നേർച്ചക്കാലത്ത് ജനാധിപത്യ പൂരത്തിന്റെ ഉപചാരം ചൊല്ലി സ്ഥാനാർത്ഥികൾ ദേവാലയങ്ങളിലെ ആഘോഷങ്ങളും പ്രചാരണത്തിന് വേദിയാക്കുമ്പോൾ, ആഘോഷത്തിമിർപ്പിലാണ് അണികളും. വാദ്യവും മേളവും ആനയും അമ്പാരിയും അണികളുമെല്ലാം നിറയുമ്പോൾ ആവേശം വാനോളം ഉയരുകയാണ്. സുരേഷ് ഗോപി പോലെയുള്ള സെലിബ്രിറ്റി സ്ഥാനാർത്ഥികളുടെ ഡാൻസും സാമൂഹിക മാദ്ധ്യമങ്ങളിൽ ഓളം തീർക്കുന്നു.
രണ്ടും മൂന്നും റൗണ്ട് പൂർത്തിയാക്കിയ സ്ഥാനാർത്ഥികൾ ആഘോഷവേളകളെ പരമാവധി ആസ്വദിക്കുന്നുമുണ്ട്. നിലവിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നുകഴിഞ്ഞു. കൺവെൻഷനും അവസാനഘട്ടത്തിലാണ്. വോട്ടർമാരെ ചേർക്കാൻ ഇനിയും അവസരം ഉണ്ടെന്നിരിക്കെ രാഷ്ട്രീയ പാർട്ടികൾ വോട്ടർ പട്ടികയിൽ പേരില്ലാത്ത അനുഭാവികളെ തേടിപിടിക്കുകയാണ്. ത്രികോണ മത്സരമായത്തിനാൽ ഓരോ വോട്ടും നിർണായകമാണെന്ന മുന്നറിയിപ്പ് നേതൃത്വം പ്രദേശിക നേതൃത്വത്തിന് നൽകിക്കഴിഞ്ഞു. വിഷുവിനോട് മുന്നോടിയായേ വൻ പൊതുയോഗങ്ങളിലേക്ക് മുന്നണികൾ പ്രവേശിക്കൂ. എങ്ങോട്ടാണ് അടിയൊഴുക്കെന്ന് കണ്ടെത്തി ഓരോരുത്തരും അതിനെതിരെ തന്ത്രമൊരുക്കാനുള്ള നീക്കത്തിലുമാണ്.
ഉത്സവ/ പള്ളിപ്പറമ്പും നിറയും
പാലയൂർ മഹാ തീർത്ഥാടനത്തിലും തൃപ്രയാർ തേവരുടെ മകയിരം പുറപ്പാടിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാർ പങ്കെടുത്തപ്പോൾ പാലയൂർ തീർത്ഥാടകർക്ക് ദാഹജലം നൽകിയും പള്ളി സന്ദർശനം നടത്തിയുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്തെത്തിയത്. തൃപ്രയാറിൽ മകയിരം പുറപ്പാടിൽ തേവർ പുറത്തേക്ക് എഴുന്നള്ളിയപ്പോൾ പറ നിറയ്ക്കാനും സുനിൽകുമാരെത്തി. ഇന്നലെ പുലർച്ചെ നാലോടെ സുനിൽകുമാർ ലൂർദ്ദ് മാതാവിന്റെ കത്തീഡ്രൽ പള്ളിയിലെത്തി. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷം തീർത്ഥാടകരെ യാത്രയാക്കി. വൈകിട്ട് പാലയൂർ പള്ളിയിൽ തീർത്ഥാടനം സമാപിച്ചപ്പോഴും സുനിൽകുമാർ സന്നിഹിതനായി. മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തു. പാലയൂരിന് അടുത്ത് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയ കുടിവെള്ള വിതരണ കേന്ദ്രത്തിലെത്തിയാണ് സുരേഷ് ഗോപി ദാഹജലം നൽകിയത്. പാലയൂർ പള്ളിയിലെത്തി അദ്ദേഹം പ്രാർത്ഥന നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബും ഒപ്പമുണ്ടായിരുന്നു. ആറാട്ടുപുഴയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഇന്നലെ തുടക്കം കുറിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലായി 24 ക്ഷേത്രങ്ങളിലാണ് ചടങ്ങ് നടക്കുന്നത്. ഇതിൽ തൃപ്രയാർ, ആറാട്ടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ പതിനായിരങ്ങളാണെത്തുക. ഈസ്റ്റർ, വിഷു ആഘോഷങ്ങളും ഇതിന് പുറമേ തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുമ്പ് നടക്കുന്ന തൃശൂർ പൂരവും സ്ഥാനാർത്ഥികൾ പ്രചാരണത്തിനുള്ള വേദിയാക്കിയേക്കും.
മണലൂരിൽ പര്യടനവുമായി മുരളീധരൻ
മണലൂർ : ഇന്നലെ മണലൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പര്യടനം നടത്തി. കൂനംമൂച്ചി പള്ളിയിലായിരുന്നു ആദ്യ പര്യടനം. വികാരി ഡോ.ജോർജ് ചെറുവത്തൂരിൽ നിന്ന് അനുഗ്രഹം തേടി. തുടർന്ന് മറ്റം സെന്റ് തോമസ് ഫെറോന ചർച്ച്, ആളൂർ കുംഭാര കോളനി, ചൊവ്വല്ലൂർ ശിവക്ഷേത്രം, ചൂണ്ടൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ, ചൂണ്ടൽ ഫാ. ജി.എഫ് സ്മാരക വൈദിക മഠം, പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം, ചിറനെല്ലൂർ ജുമാ മസ്ജിദ്, തലക്കോട്ടുകര അസീസി കോൺവെന്റ്, കേച്ചേരി ജുമാ മസ്ജിദ്, ബ്രഹ്മകുളം സെന്റ് തോമസ് ചർച്ച്, വാക ജുമാ മസ്ജിദ്, പണ്ടറക്കാട് ജുമാ മസ്ജിദ്, പാലയൂർ സെന്റ് തോമസ് ചർച്ച്, സാൻജോസ് പാരിഷ് ആശുപത്രി പാവറട്ടി, സെന്റ് ജോസഫ് തീർത്ഥ കേന്ദ്രം പാവറട്ടി, സാൻജോസ് പാരിഷ് ആശുപത്രി പാവറട്ടി, പുതുമനശ്ശേരി മഹല്ല് ജമാഅത്ത് പള്ളി, ഹയാത്തുൽ ഇസ്ലാം ജുമാ മസ്ജിദ് പെരുവല്ലൂർ, അന്നക്കര ചിറക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ പര്യടനം നടത്തി.
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ തിരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായി. വടകരയിൽ യു.ഡി.എഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ.സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണ്. ചില സീറ്റുകൾക്കായി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരും.
കെ.മുരളീധരൻ.
ഉദ്ഘാടനം ഇനി ഉദ്യോഗസ്ഥരിലേക്ക്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഇനി ഉദ്ഘാടനങ്ങളും മറ്റും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. മന്ത്രിമാർ അടക്കമുള്ളവർ ഇനി പ്രഖ്യാപനം നടത്തില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പരമാവധി ഉദ്ഘാടനങ്ങളും നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കം സജീവമായി.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക്
1000ഓളം ജീവനക്കാർ