തൃശൂർ: 'വോട്ട് ഈസ് പവർ' 'വോട്ടർ ഈസ് പവർഫുൾ' സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. 60ൽ പരം ആളുകളുമായി തെക്കേഗോപുര നടയിൽനിന്ന് തുടങ്ങിയ റാലി അയ്യന്തോൾ അമർജവാൻ ജ്യോതി പരിസരത്ത് സമാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും തൃശൂർ ബൈക്കേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മതിദായക ബോധവത്കരണ സൈക്കിൾ റാലി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഫ്ളാഗ് ഒഫ് ചെയ്തു. സമ്മതിദാനം ഓരോരുത്തരുടെയും കർത്തവ്യമാണെന്നും നല്ല നാളേയ്ക്കായി എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കളക്ടർ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, ഒ. നന്ദകുമാർ, എ.ആർ. രാഗേഷ് എന്നിവർ സംബന്ധിച്ചു.