service

തൃശൂർ : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തിക്കാട് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ടി.എൻ.പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സി.സി.മുകുന്ദൻ എം.എൽ.എ, എം.എം.വർഗീസ്, കെ.കെ.അനീഷ് കുമാർ എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായരും സാംസ്‌കാരിക സമ്മേളനം സത്യൻ അന്തിക്കാടും ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ സംസാരിക്കും. വനിതാ സമ്മേളനം ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് ലിസി മുഖ്യപ്രഭാഷണം നടത്തും. സമീപകാല ഭരണഘടനാ ഭേദഗതി എന്ന വിഷയത്തിൽ അഡ്വ.വി.എൻ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച്ച വൈകിട്ട് നാലിന് കാഞ്ഞാണി സെന്ററിൽ പൊതുസമ്മേളനം നടക്കും. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും.