aarattupuzha

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരം പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, കെ.പരമേശ്വരൻ മാസ്റ്റർക്ക് സമ്മാനിച്ചു. സ്വർണ്ണ പതക്കവും പ്രശംസാപത്രവും കീർത്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മെമ്പർ എം.ബി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് പൊന്നാട അണിയിച്ചു. പ്രശംസാപത്രം ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത നൽകി. ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം.രാജേന്ദ്രൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി.കമ്മിഷണർ എം.മിനി, പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് മേനോൻ , സി.സുധാകരൻ, കുമാരൻ, യു.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.