fire
ടോറസ് ലോറിയുടെ ചക്രങ്ങളിൽ പടർന്ന തീയണക്കുന്ന ഫയർഫോഴ്സ്

ചാലക്കുടി: ദേശീയ പാത മുരിങ്ങൂരിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ചക്രങ്ങൾക്ക് തീപിടിച്ചു. കോയമ്പത്തൂർ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ബേബി മെറ്റൽ കയറ്റി പോയ ടോറസ് വാഹനത്തിന്റെ പിൻ ചക്രങ്ങളാണ് കത്തിയത്. ആളപായമില്ല.
ഇടതു ഭാഗത്ത് പിന്നിലെ വീലിന്റെ ഡ്രം ബ്രേക്ക് ജാമായതിനെ തുടർന്ന് ചൂടായി കത്തിപിടിക്കുകായിരുന്നു. ഈ ഭാഗത്തെ ആറ് ചക്രങ്ങളിലും തീ ആളിപടർന്നു. ചാലക്കുടിയിലെ അഗ്‌നിശമന സേനയെത്തി തീയണച്ച് വലിയ അപകടം ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. അംഗങ്ങളായ എ.വി. രെജു, പി.എസ്.സന്തോഷ്‌കുമാർ, അനിൽ മോഹൻ, എസ്. അതുൽ, രോഹിത് കെ. ഉത്തമൻ, നിഖിൽ കൃഷ്ണൻ, ഹോംഗാർഡ് കെ. പി.മോഹനൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.