kala

തൃശൂർ: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. വിവാദമായതോടെ ഗോപിയാശാന്റെ മകൻ രഘു കുറിപ്പ് പിൻവലിച്ചു.

'അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് വിളിച്ചത്. വരേണ്ടെന്ന് പിന്നീട് ഡോക്ടറെ വിളിച്ചുപറഞ്ഞു. ആശാന് പദ്മഭൂഷൺ കിട്ടണ്ടേയെന്ന് ഡോക്ടർ ചോദിച്ചതായും പോസ്റ്റിലുണ്ടായിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ, സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാനായി മാത്രമാണിതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും വിശദീകരിച്ച് പോസ്റ്റ് പിൻവലിച്ചു.

 പട്ടിക തയ്യാറാക്കുന്നത് ജില്ലാ അദ്ധ്യക്ഷനെന്ന് സുരേഷ് ഗോപി

പാർട്ടി ജില്ലാ അദ്ധ്യക്ഷനാണ് സന്ദർശിക്കേണ്ട പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ല. ഗോപിയാശാനെ ബന്ധപ്പെട്ടിട്ടില്ല. എഫ്.ബി പോസ്റ്റും വായിച്ചിട്ടില്ല. ഗോപിയാശാനെ മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്.വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗോപിയാശാന്റെ ഡോക്യുമെന്ററി പ്രകാശനം ചെയ്തിട്ടുണ്ട്. മകന്റെ പ്രതികരണം ഗോപിയാശാന്റെ മനസാണോ എന്നറിയില്ല. പ്രമുഖരായ കലാകാരന്മാരെ എല്ലാ സ്ഥാനാർത്ഥികളും കാണുന്നതാണ്. ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 കെ.​രാ​ധാ​കൃ​ഷ്ണ​നാ​യി​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് ​ക​ലാ​മ​ണ്ഡ​ലം​ ​ഗോ​പി

എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​സു​രേ​ഷ് ​ഗോ​പി​ ​അ​നു​ഗ്ര​ഹം​ ​തേ​ടി​ ​വ​രേ​ണ്ട​തി​ല്ലെ​ന്ന​ ​മ​ക​ന്റെ​ ​കു​റി​പ്പ് ​വി​വാ​ദ​മാ​യ​തി​ന് ​പി​ന്നാ​ലെ,​ ​ആ​ല​ത്തൂ​രി​ലെ​ ​ഇ​ട​ത് ​സ്ഥാ​നാ​ർ​ത്ഥി​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​നാ​യി​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് ​ക​ഥ​ക​ളി​യാ​ചാ​ര്യ​ൻ​ ​ക​ലാ​മ​ണ്ഡ​ലം​ ​ഗോ​പി.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​വീ​ഡി​യോ​ ​ആ​യാ​ണ് ​വോ​ട്ട​ഭ്യ​ർ​ത്ഥ​ന.​ ​ഇ​തി​ന് ​കാ​ര​ണ​മു​ണ്ടെ​ന്ന് ​കൂ​ടി​ ​പ​റ​ഞ്ഞ് ​വി​വാ​ദ​ത്തി​ന് ​പ​രോ​ക്ഷ​ ​മ​റു​പ​ടി​യും​ ​ന​ൽ​കു​ന്നു​ണ്ട്.
ത​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​സു​ഹൃ​ത്തെ​ന്ന് ​വി​ശേ​ഷി​പ്പി​ച്ചാ​ണ് ​കെ.​രാ​ധാ​കൃ​ഷ്ണ​നാ​യി​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ത്.​ ​'​ആ​ല​ത്തൂ​ർ​ ​ജ​ന​ങ്ങ​ൾ​ക്ക​റി​യാം​ ​കെ.​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ജ​ന​സേ​വ​ന​ത്തെ​ ​കു​റി​ച്ച്.​ ​എ​ല്ലാ​വ​രും​ ​ഒ​ന്നി​ച്ച് ​അ​ദ്ദേ​ഹ​ത്തി​ന് ​ഉ​ന്ന​ത​ ​വി​ജ​യം​ ​സ​മ്മാ​നി​ക്ക​ണം.​ ​അ​ദ്ദേ​ഹം,​ ​ക​ലാ​മ​ണ്ഡ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​ഒ​പ്പം​ ​നി​ന്ന​ ​വ്യ​ക്തി​യാ​ണ്.​ ​ചേ​ല​ക്ക​ര​യി​ൽ​ ​നി​ന്നും​ ​വി​ജ​യി​ക്കു​മ്പോ​ഴൊ​ക്കെ​യും​ ​ക​ലാ​മ​ണ്ഡ​ല​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്ന് ​താ​ൻ​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​വും​ ​സ്വ​ഭാ​വ​വും​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ ​കു​റി​ച്ചും​ ​ബോ​ദ്ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ​വ്യ​ക്തി​പ​ര​മാ​യി​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്ന​'​തെ​ന്നും​ ​വീ​ഡി​യോ​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​യു​ന്നു.