vs-sunil-kumar-and-tovino

തൃശൂർ: തൃശൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം ചർച്ചയായതിനെത്തുടർന്ന് പിൻവലിച്ചു. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറാണെന്ന് അറിയില്ലായിരുന്നെന്നും അറിഞ്ഞയുടൻ ഫോട്ടോ പിൻവലിച്ചെന്നും സുനിൽ കുമാർ പറഞ്ഞു.

പൂങ്കുന്നത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ടൊവിനോയ്‌ക്കൊപ്പം ഫോട്ടോ എടുത്തത്. ഫേസ്ബുക്കിൽ അത് പ്രചരിക്കുകയും ചെയ്തു. ഇതേതുടർന്നാണ് തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും ടൊവിനോ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്. കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്.വി.ഇ.ഇ.പി) അംബാസഡർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

 സു​നി​ൽ​കു​മാ​റി​നെ ത​ട​യ​ണം​:​ ​എ​ൻ.​ഡി.​എ

തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യ​ ​ന​ട​ൻ​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​പേ​രും​ ​ചി​ത്ര​വും​ ​ഉ​പ​യോ​ഗി​ച്ച് ​വോ​ട്ട് ​ചെ​യ്യ​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ച​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​കു​ന്ന​തി​ൽ​ ​നി​ന്ന് ​ത​ട​യ​ണ​മെ​ന്ന് ​എ​ൻ.​ഡി.​എ.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​ട്ട​ങ്ങ​ൾ​ ​സു​നി​ൽ​കു​മാ​ർ​ ​ലം​ഘി​ച്ചെ​ന്ന് ​കാ​ട്ടി​ ​ജി​ല്ല​ ​ക​ള​ക്ട​ർ​ക്ക് ​എ​ൻ.​ഡി.​എ​ ​ജി​ല്ല​ ​കോ​-​ ​ഓ​ഡി​നേ​റ്റ​ർ​ ​അ​ഡ്വ.​ ​ര​വി​കു​മാ​ർ​ ​ഉ​പ്പ​ത്ത് ​പ​രാ​തി​ ​ന​ൽ​കി.