 
മതിലകം : കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുമെന്ന് ബെന്നി ബെഹ്‌നാൻ എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെന്നി ബെഹ്‌നാന്റെ നേതൃത്വത്തിൽ മതിലകത്ത് സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. മതിലകം ജുമാ മസ്ജിദ് ഖത്തിബ് അബ്ദുൾ സലാം ഫൈസി മുഖ്യാതിഥിയായി.
എസ്.എ. സിദ്ദിഖ്, എം.കെ. അബ്ദുൾ സലാം, സുനിൽ പി. മേനോൻ, മുജീബ് റഹ്മാൻ, പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, കെ.എം. ഷാനിർ, സി.എസ്. രവീന്ദ്രൻ, പി.എം.എ. ജബ്ബാർ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്ക്, ടി.എം. നാസർ, അഡ്വ. പി.എച്ച്. മഹേഷ്, ഇ.എസ്. സാബു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.