v-s-sunil-kumar

തൃശൂർ: തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറായ നടൻ ടൊവിനോ തോമസിന്റെ പേരും ചിത്രവും ഉപയോഗിച്ച് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിനെ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയണമെന്ന് എൻ.ഡി.എ. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ സുനിൽകുമാർ ലംഘിച്ചെന്ന് കാട്ടി ജില്ല കളക്ടർക്ക് എൻ.ഡി.എ ജില്ല കോ- ഓഡിനേറ്റർ അഡ്വ. രവികുമാർ ഉപ്പത്ത് പരാതി നൽകി.