തൃശൂർ: കോർപറേഷന്റെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് വിമല കോളേജിലെ ബോട്ടണി വിഭാഗവുമായി സഹകരിച്ച് നടത്തുന്ന ഏകദിന പരീശീലന കളരി മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി അദ്ധ്യക്ഷനായി. മുൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർമാരായ സതീഷ് കുമാർ, രാഹുൽ നാഥ്, അഡിഷണൽ സെക്രട്ടറി ലതേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കില റിസോഴ്‌സ് പേഴ്‌സൺമാരായ പൽപ്പു, വി.കെ. ശ്രീധരൻ എന്നിവർ ക്ലാസ് എടുത്തു. വിമല കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപിക സ്മിതയും ബിരുദ വിദ്യർത്ഥിനികളും പങ്കെടുത്തു.