c-i-t-u

ചാലക്കുടി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് കെട്ടിവയ്ക്കാനുള്ള തുക (25000) ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നൽകി. എൽ.ഡി.എഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ ടി.പി. ജോണി ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി.
യൂണിയൻ പാർലമെന്റ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ കൺവെൻഷൻ ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു .പി. ചന്ദ്രൻ അദ്ധ്യക്ഷനായി.

ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുകുമാരൻ സ്വാഗതവും യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി പി.വി. ശശി നന്ദിയുംം രേഖപ്പെടുത്തി. കെ.ബി. സുകുമാരൻ കൺവീനറും ടി.വി. രാജൻ, ടി.കെ. പത്മനാഭൻ എന്നിവർ ജോയിന്റ് കൺവീനറുമായി 21 അംഗ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.