കുന്നംകുളം; കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നേരിട്ട് പഠിക്കാൻ കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കുന്നംകുളം നഗരസഭയുടെ ഗ്രീൻപാർക്കിലെത്തി. പഞ്ചായത്തംഗങ്ങൾ,സി.ഡി.എസ് അംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. ഗ്രീൻ ടെക്‌നോളജി സെൻറ്ററിൽ ജൈവ,അജൈവ മാലിന്യ ശേഖരണം,സംസ്‌കരണം, മാലിന്യ സംസ്‌കരണ രംഗത്തെ വെല്ലുവിളികൾ, ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ, പരിസ്ഥിതി പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ ആറ്റ്‌ലി.പി. ജോൺ, പി.എസ്. സജീഷ് , പി.പി. വിഷ്ണു. സി. ആർഷ ബെന്നി, അഞ്ചു. കെ.തോമസ് എന്നിവർ ക്ലാസുകളെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ , സുധ ഷാജി, സോഫി സേവ്യർ, സിന്ധു പ്രദീപ്, രശ്മി മോഹൻ,എം.എൻ. ബിന്ദു,വി.ബി. സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ബാലസഭ അംഗങ്ങൾ എത്തിയത്.