certificate-

പുതുക്കാട്: പഞ്ചായത്തിന്റെ ചെങ്ങാലൂരിലെ ആയുർവേദ ഡിസ്‌പെൻസറിക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡൻ് ഷൈനി ജോജു, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. കവിത, ഡോ. മഞ്ജു ജോൺ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് എറ്റുവാങ്ങി. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദ ചികിത്സ, രോഗി സുരക്ഷ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, രേഖകളുടെ കൃത്യത, ഔഷധ സസ്യ ഉദ്യാനം തുടങ്ങിയ കാര്യങ്ങളിലെ ഗുണനിലവാരം പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് അംഗീകാരം ലഭ്യമായത്. ദേശീയ ആയുഷ് മിഷൻ, കേരള സർക്കാരിന്റെയും സഹകരണത്തോടെ പഞ്ചായത്ത് ഭരണസമിതിയുടെയും ഡിസ്പെൻസറി ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമമാണ് അംഗീകാരത്തിന് അർഹമാക്കിയത്.