sagamam
എൽ.ഡി.എഫ് മഹിളാമുന്നണിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ നടന്ന വനിതാസംഗമം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് മഹിളാ മുന്നണിയുടെ നേതൃത്വത്തിൽ വനിതാസംഗമം നടത്തി. പടിഞ്ഞാറെ നടയിലെ പണിക്കേഴ്‌സ് ഹാളിൽ നടന്ന സംഗമം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. സുമ ശിവൻ അദ്ധ്യക്ഷയായി. വി.ആർ. സുനിൽകുമാർ എം.എൽ.എ, മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എസ്. ജയ, സിന്ധു ജയൻ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഐഷാ തൃശൂർ, ഇന്ദിരാ ദിവാകരൻ, നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത എന്നിവർ പ്രസംഗിച്ചു.