കൊടുങ്ങല്ലൂർ: പണ്ഡിറ്റ് കെ.പി. കറുപ്പന്റെ വിഖ്യാത കൃതിയായ ജാതിക്കുമ്മിയുടെ നാമധേയത്തിൽ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല കല്യാണദായിനി സഭയുടെ സഹകരണത്തോടെ 25 വയസിന് പ്രായമുള്ള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന അടിസ്ഥാനത്തിൽ ജാതിക്കുമ്മി കവിതാ പുരസ്‌കാരം നൽകുന്നു. പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഒരു കവിതയുടെ അഞ്ച് പകർപ്പ് വീതം മേയ് 10ന് ലഭിക്കത്തക്ക വിധത്തിൽ യു.ടി. പ്രേംനാഥ്, സെക്രട്ടറി, പണ്ഡിറ്റ് കറുപ്പൻ വായനശാല, പി.ഒ ആനാപുഴ, 680667, കൊടുങ്ങല്ലൂർ തൃശൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. 5001 രൂപയും ശിലാഫലകവും, അടങ്ങുന്നതാണ് ജാതിക്കുമ്മി കവിതാ പുരസ്‌കാരം. മേയ് 24ന് കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ നടക്കുന്ന പണ്ഡിറ്റ് കറുപ്പൻ ജന്മദിന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് പുരസ്‌കാര സമർപ്പണം നടത്തും.