ഗുരുവായൂർ: താത്കാലികമായി നിറുത്തിവച്ചിരുന്ന ചുറ്റുവിളക്ക് വഴിപാടിനായുള്ള ബുക്കിംഗ് ഗുരുവായൂർ ക്ഷേത്രത്തിൽ പുനരാരംഭിക്കും. 2024, 2025 വർഷങ്ങളിൽ ഭക്തർക്ക് ഓൺലൈൻ വഴിയും ദേവസ്വം അഡ്വാൻസ് കൗണ്ടർ, ഓഫീസ് മുഖേനയും ബുക്ക് ചെയ്യാം. ഭക്തരുടെ അഭ്യർത്ഥന മാനിച്ച് ഒരേ ദിവസം ഒന്നിലേറെ പേരുടെ വഴിപാടായി ചുറ്റുവിളക്ക് നടത്താനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഒരു ലക്ഷം രൂപയാണ് ചുറ്റുവിളക്ക് വഴിപാട് നിരക്ക്. ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ തുടങ്ങും.