ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റിയൂട്ട് ഫോർ വേദിക് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ ഡയറക്ടറായി സംസ്‌കൃതപണ്ഡിതനും ഗവേഷകനുമായ ഡോ.പി. നാരായണൻ നമ്പൂതിരി ചുമതലയേറ്റു. കോഴിക്കോട് സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിയായിരുന്നു. 33 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം 20 അന്തർദേശീയ സെമിനാറുകളിലും 140 ദേശീയ സെമിനാറിലും പ്രബന്ധം അവതരിപ്പിച്ചു. കോഴിക്കോട്, കണ്ണൂർ, കാലടി സർവകലാശാലകളിൽ വിസിറ്റിങ്ങ് പ്രൊഫസറാണ്. എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലെ വിദഗ്ധ സമിതി അംഗമാണ്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്.