പാവറട്ടി: തുടർച്ചയായി മൂന്ന് തവണ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ എളവള്ളി പഞ്ചായത്തിന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹാദരം. ഭരണസമിതി യോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും സെക്രട്ടറിയെയും ക്ഷണിച്ചു വരുത്തിയാണ് ആദരവ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിനെയും സെക്രട്ടറി തോമസ് അലിയാസ് രാജനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.