ch
ആറാട്ടുപുഴ ക്ഷേത്രം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ എ. പത്മനാഭൻ, ടി.വി. മാധവവാരിയർ എന്നിവർ മന്ത്രി കെ. രാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ എന്നിവരുമൊത്ത്.

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌കാരം എ. പത്മനാഭനും സന്തോഷ്‌സ്മൃതി പുരസ്‌കാരം ടി.വി. മാധവവാരിയർക്കും സമ്മാനിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്തെ ജോ.സെക്രട്ടറി ആയിരുന്നു എ. പത്മനാഭൻ. 79 വർഷമായി തൈക്കാട്ടുശ്ശേരി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യ കഴകവൃത്തിക്കാരനാണ് ടി.വി. മാധവവാരിയർ. തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രം തന്ത്രിയുമായിരുന്ന പരേതനായ കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥമുള്ള ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി. ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്തു. പ്രശ്‌നോത്തരി നയിച്ച ഇന്റർനാഷണൽ ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്തിനെ അനുമോദിച്ചു. ബോർഡ് അംഗം എം.ബി. മുരളീധരൻ അദ്ധ്യക്ഷനായി. ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത്, ആറാട്ടുപുഴ പൂരം കോ-ഓർഡിനേറ്റർ എം. രാജേന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ സി. അനിൽകുമാർ, സുനിൽ കർത്ത, കെ. രവീന്ദ്രൻ, യു. അനിൽകുമാർ, കെ. രഘുനന്ദൻ, കെ. വിശ്വനാഥൻ, അഡ്വ. കെ. സുജേഷ്, സി. സുധാകരൻ, കെ.കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു