cheruvayal

തൃശൂർ: വലിയ കർഷക കൂട്ടായ്മകളിൽ ഒന്നായ വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻ ചിറ പാടശേഖരത്തിൽ 20 ഏക്കറിലായി ആരംഭിച്ച തണ്ണിമത്തൻകൃഷി വിളവെടുപ്പ് ഉത്സവം 20ന് നടക്കും. രാവിലെ എട്ടിന് ചെറുവയൽ രാമൻ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി.രാജീവ് ആദ്യ വിൽപ്പന നിർവഹിക്കും. സത്യൻ അന്തിക്കാടും മന്ത്രി കെ.രാജനും സ്റ്റാളിന്റെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവഹിക്കും. കർഷകപ്പാട്ട്, കാളകളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വി.എസ്.സുനിൽകുമാർ, കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, സി.സി.മുകുന്ദൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വി.എസ്.സുനിൽകുമാർ എം.എൽ.എ ആയിരുന്നപ്പോഴാണ് തരിശുരഹിത നിയോജക മണ്ഡലം ആശയവുമായി 25 വർഷത്തോളം തരിശുകിടന്ന ശ്രീരാമൻ ചിറയിൽ നെൽക്കൃഷി പുനരാരംഭിക്കുന്നത്.