nes-college
തൃപ്രയാർ എൻ.ഇ.എസ് കോളേജിലെ പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം മുൻ എം.എൽ.എ: പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്യുന്നു.


തൃപ്രയാർ: നാട്ടിക എഡ്യുക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ (എൻ.ഇ.എസ്) കാലിക്കറ്റ് സർവകലാശാല പുതുതായി അനുവദിച്ച ബി.കോം ടാക്‌സേഷൻ ആൻഡ് ബി.കോം കോ-ഓപ്പറേഷൻ എന്നീ കോഴ്‌സുകളുടെ ഔപചാരിക ഉദ്ഘാടനം മുൻ എം.എൽ.എ: പ്രൊഫ. കെ.യു. അരുണൻ നിർവഹിച്ചു. മാറിവരുന്ന സാമൂഹിക ഘടനയിൽ പുതിയതരം കോഴ്‌സുകൾ അനിവാര്യമാണെന്നും വൈവിദ്ധ്യമാർന്ന പഠന പദ്ധതികളും സ്വന്തം നിലയിലുള്ള അറിവാർജ്ജനവുമാണ് ജീവിത വിജയത്തിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളി അദ്ധ്യക്ഷനായി. തൃപ്രയാർ പ്രസ് ക്ലബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, എൻ.ഇ.എസ് സെക്രട്ടറി പി.കെ. വിശ്വംഭരൻ, പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. റെജി, അദ്ധ്യാപകരായ വി. ശശിധരൻ, എൻ.സി. അനീജ എന്നിവർ സംസാരിച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ പ്രസ്തുത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിക്കും.