ch
ആറാട്ടുപുഴ ക്ഷേത്രത്തിൽ നടന്ന തിരുവാതിര പുറപ്പാട്.


ചേർപ്പ് : ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര പുറപ്പാട് ഭക്തിനിർഭരമായി. തിമില പാണികൊട്ട്, പ്രദക്ഷിണം, ചെമ്പട, വിളക്കാചാരം. കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ്, അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചാരിമേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു മേളത്തിന് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകി. പുതുപ്പുള്ളി സാധു ശാസ്താവിന്റെ തിടമ്പേറ്റി.