ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ചെമ്പോല മേയുന്ന പ്രവൃത്തിയുടെ ഭാഗമായി ചുറ്റമ്പലം ഇന്നു മുതൽ പൊളിക്കുന്നതിനാൽ ദർശന സമയത്തിൽ മാറ്റം വരുത്തിയതായി എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. രാവിലെ 4.45ന് നട തുറന്ന് ഉഷഃപൂജ, ധാര, ഹോമങ്ങൾ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം 11ന് നട അടയ്ക്കും. വൈകിട്ട് അഞ്ചിന് നട തുറന്ന് രാത്രി 8.30ന് അടയ്ക്കും. നവീകരണ കാലയളവിൽ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട് ഉണ്ടായിരിക്കില്ല. ദീപസ്തംഭം തെളിക്കൽ വഴിപാട് നടത്താം. രശീതി പ്രകാരമുള്ള പാൽപായസം, ഹോമപ്രസാദങ്ങൾ എന്നിവ രാവിലെ 11ന് മുമ്പായി വിതരണം ചെയ്യും.