fore

ചാലക്കുടി: മാർക്കറ്റിന് സമീപത്തെ പറമ്പിൽ മാലിന്യക്കൂമ്പാരങ്ങളിൽ അഗ്‌നിബാധ. ചൊവ്വാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. ചാലക്കുടി ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കുന്ന് കൂടിയ സ്ഥലത്താണ് തീ പടർന്നത്. വലിയതോതിൽ പുകയും ഉയർന്നു. ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേനാ അംഗങ്ങളായ അജിത്കുമാർ, പി.എസ്. സന്തോഷ്‌കുമാർ, വി.ആർ. രജീഷ്, സി. ജയകൃഷ്ണൻ എന്നിവരാണ് തീയണച്ചത്.