കാഞ്ഞാണി : തൃശൂർ ലോക്‌സഭ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മണലൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പ്രചാരണം കാഞ്ഞാണി സെന്ററിൽ നടന്ന റോഡ് ഷോയോടെ അവസാനിച്ചു. മണലൂർ മണ്ഡലത്തിലെ മുല്ലശ്ശേരി, മണലൂർ, വാടാനപ്പിള്ളി, അരിമ്പുർ, വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ, സാമുദായിക സംഘടനാ കൂട്ടായ്മകൾ, വിവിധ തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാതുറയിൽപെട്ട വിഭാഗങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പുത്തൻകുളത്തു നിന്ന് ആരംഭിച്ച റോഡ് ഷോ കാഞ്ഞാണിയിൽ സമാപിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുജയ്‌സേനൻ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ് അദ്ധ്യക്ഷനായി. മനോജ് മാനിന, സന്തോഷ് പണിക്കശ്ശേരി, സുധീർ പൊറ്റേക്കാട്ട്, അനിൽ, ജീന സുധീർ, കൃഷ്‌ണേന്ദു ഷിജിത്ത്, മിനി അനിൽകുമാർ, ഗിരീഷ് ചിറയത്ത്, ഷൈജു ഇയ്യാനി, ബിജു വാലിപ്പറമ്പിൽ, പ്രദീപ് കാണാട്ട്, ഷൈൻ കൊച്ചത്ത്, ബിജുലാൽ പൊറ്റേക്കാട്ട് എന്നിവർ പങ്കെടുത്തു.