ചാലക്കുടി: അപകടങ്ങളും തുടർമരണങ്ങളും സംഭവിച്ചിട്ടും എൻ.എച്ച്.എ.ഐ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് സർവീസ് ഉപരോധിച്ച് ആർ.ജെ.ഡി പ്രതിഷേധം. ടോൾ കമ്പനി, എം.പി, എം.എൽ.എ, നഗരസഭാ അധികൃതർ തുടങ്ങിയവർ ഉത്തരവാദിത്വമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ടോൾ റോഡിൽ പിരിവിന് ആവേശം കാണിക്കുന്ന കമ്പനി അപകടക്കെണി ഒഴിവാക്കാൻ ഇടപെടുന്നില്ല. നടക്കുന്നത് അപകട മരണങ്ങളല്ല, കൊലപാതകങ്ങളാണെന്നും നഷ്ടപരിഹാരം നൽകാൻ ദേശീയ പാത അതോറിറ്റിക്ക് ബാദ്ധ്യതയുണ്ടെന്നും ആർ.ജെ.ഡി നിയോജക മൺണ്ഡലം പ്രസിഡന്റ് പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി പോൾ പുല്ലൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, അഡ്വ. ഫ്രെഡി ജാക്‌സൺ പെരേര, എ.എൽ. കൊച്ചപ്പൻ, എൻ.സി. ബോബൻ എന്നിവർ പ്രസംഗിച്ചു.