തൃപ്രയാർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളിധരൻ നാട്ടിക, വലപ്പാട്, തളിക്കുളം, അന്തിക്കാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കച്ചവട സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ആരതി ഉഴിഞ്ഞും കണിക്കൊന്ന നൽകിയും ത്രിവർണ ഷാൾ അണിയിച്ചുമാണ് കെ. മുരളീധരനെ സ്വീകരിച്ചത്. അനിൽ പുളിക്കൽ, സുനിൽ ലാലൂർ, സുനിൽ അന്തിക്കാട്, കെ.എ. ഹാറൂൺ റഷീദ്, പി.ഐ. ഷൗക്കത്തലി, കെ. ദിലീപ് കുമാർ, ശോഭാ സുബിൻ, എ.എൻ. സിദ്ധപ്രസാദ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ധീവരസഭ തളിക്കുളം ബീച്ചിൽ വച്ച് മുരളീധരന് മത്സ്യത്തൊഴിലാളികളുടെ തൊപ്പിയും പങ്കായവും സമ്മാനിച്ചു.