1

തൃശൂർ: വേനലവധിക്ക് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ ക്ലാസുകൾ നടത്താനുള്ള സർവകലാശാലുടെ ശ്രമം ഉപേക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ റീജ്യണൽ കമ്മിറ്റി. സഹിക്കാവുന്നതിലും അധികം ചൂടുണ്ട്. പലയിടത്തും വെള്ളമില്ല. തുടർച്ചയായ പഠനവും പരീക്ഷകളും മൂലം ഒരു അവധി കിട്ടാത്ത സാഹചര്യമുണ്ടായാൽ കുട്ടികൾക്ക് മാനസിക പ്രശ്‌നം വരെയുണ്ടാക്കുമെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ഡോ. വി.എം. ചാക്കോ, ഡോ. മനോജ് മാത്യൂസ്, ഡോ. ഇ. ശ്രീലത, ഡോ. പി. സുൽഫി, ജി. സുനിൽകുമാർ, ഡോ. ആർ. ജയകുമാർ, റീജ്യണൽ പ്രസിഡന്റ് ഡോ. കെ.ജെ. വർഗീസ്, സെക്രട്ടറി ഡോ. പി. റഫീഖ് എന്നിവരും പ്രസംഗിച്ചു.