1

തൃശൂർ: 'കെ. വേണുവും കാലവും' എന്ന തലക്കെട്ടിൽ ജനാധിപത്യവാദികളുടെ കൂടിച്ചേരലുകൾ സംഘടിപ്പിക്കുമെന്ന് ഫിഫ്ത് എസ്റ്റേറ്റ് കൂട്ടയ്മ ഭാരവാഹികൾ. കെ. വേണു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ, സൈദ്ധാന്തിക വിഷയങ്ങൾ ചർച്ച ചെയ്യുകയും കാലിക പ്രസക്തി പരിശോധിക്കുകയുമാണ് ലക്ഷ്യം. ഈ പരമ്പരയിലെ ആദ്യ കൂടിച്ചേരൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. കെ. വേണുവും കാലവും, ഹിന്ദുത്വ ഫാസിസവും ഇന്ത്യ ജനാധിപത്യവും, കമ്യൂണിസ്റ്റ് സമഗ്രാധിപത്യവും കേരള രാഷ്ട്രീയവും, കെ. വേണുവിനോട് ചോദിക്കാം എന്നിങ്ങനെ നാല് സെഷനുകൾ നടക്കും. കെ.ജി. ശങ്കരപ്പിള്ള, സാറ ജോസഫ്, ഐ. ഗോപിനാഥ്, സണ്ണി കപിക്കാട്, കെ. അരവിന്ദാക്ഷൻ, അഡ്വ. ആശ, പി. സുരേന്ദ്രൻ, കെ.എ. ഹാറൂൺ റഷീദ്, കുസുമം ജോസഫ്, ദാമോദർ പ്രസാദ്, കൽപറ്റ നാരായണൻ, വി.ടി. ബൽറാം, റഫീഖ് അഹമ്മദ്. കെ. ഗോപിനാഥൻ, സജീവൻ അന്തിക്കാട്, കെ. വേണു, സോയാ ജോസഫ്, പി.ടി. മാനുവൽ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഐ. ഗോപിനാഥ്, സജീവൻ അന്തിക്കാട്, പി.എൽ. ജോമി, വി.കെ. ശശികുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.