1

തൃശൂർ: യൂണിവേഴ്‌സൽ യോഗ കോൺഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തിൽ പത്താം ഗ്ലോബൽ യോഗ ഫെസ്റ്റ് ഈമാസം 23 മുതൽ 27 വരെ തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിലും സാഹിത്യ അക്കാഡമി ഹാളിലുമായി നടക്കും. ഫെസ്റ്റിൽ രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ യോഗാചാര്യൻമാരും ഡോക്ടർമാരും തത്വചിന്തകരുമടക്കം പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്വാമി വിജയനാഥ്, സ്വാമി ബ്രഹ്മനിഷാനന്ദ്, ഡോ. ആർ.എസ്. ബോഗൽ, ഡോ. ലൂസി ദിവ്യപ്രഭ, ഡോ. ഈഷി കോസല, ഡോ. ലിസി ദിവ്യപ്രഭ തുടങ്ങി 27ഓളം പ്രമുഖരുടെ പരിശീലന കളരിയും പ്രബന്ധാവതരണവും ഉണ്ടാകും. ഫോൺ: 9447774143, 6282440784. യൂനിവേഴ്‌സൽ യോഗ കോൺഷ്യസ്‌നെസ് പ്രസിഡന്റ് ജയദേവൻ, പി.എം. ബാനർജി, പി. ഹരികൃഷ്ണൻ ഉണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.