ചേർപ്പ്: പിടിക്കപറമ്പ് ആനയോട്ടം നാളെ നടക്കും. രാവിലെ 8ന് ചാത്തക്കുടം ശാസ്താവ് പിടിക്കപറമ്പ് ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിപ്പ് നടത്തും. ചാത്തക്കുടം ശാസ്താവ്, ചേർപ്പ് ഭഗവതി ഊരകത്തമ്മത്തിരുവടി, ആറാട്ടുപുഴ ശാസ്താവ് എന്നിവരുടെ കൂട്ടി എഴുന്നെള്ളിപ്പുകൾക്ക് ശേഷം ആനയോട്ടം നടക്കും. ചിറ്റി ചാത്തക്കുടം, കോടന്നൂർ, നാങ്കുളം മേടം കുളം, നെട്ടിശ്ശേരി, ചക്കംകുളങ്ങര എന്നീ ശാസ്താക്കൻമാരും തൊട്ടിപ്പാൾ, തൈക്കാട്ടുശ്ശേരി, എടക്കുന്നി ഭഗവതിമാരും ആനയോട്ടത്തിൽ പങ്കെടുക്കും. ശേഷം ദേവി ദേവൻമാർ പിടിക്കപ്പറമ്പ് ക്ഷേത്രം പ്രദക്ഷിണം വച്ച് ചാത്തക്കുടം ശാസ്താവിനോട് ഉപചാരം ചൊല്ലി പിരിയും.