1

തൃശൂർ: പാവപ്പെട്ടവരെ വഞ്ചിച്ച് സമ്പന്നർമാർക്ക് മാത്രമായി രാജ്യം ഭരിക്കുന്ന മോദിയുടെ കാപട്യത്തിന് ഇന്ത്യൻ ജനത തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. മുരളീധരന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, തേറമ്പിൽ രാമകൃഷ്ണൻ, ജോസ് വള്ളൂർ, പി.എം. സാദിക്കലി, എം.പി. വിൻസെന്റ്, കെ.ആർ. ഗിരിജൻ, ഒ.അബ്ദുറഹ്മാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ മാസ്റ്റർ, ജോസഫ് ചാലിശ്ശേരി, സി.വി. കുര്യാക്കോസ്, വികാസ് ചക്രപാണി, പി.എം. ഏലിയാസ്, എം.പി. ജോബി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.എ. മുഹമ്മദ് റഷീദ് സ്വാഗതവും വർക്കിംഗ് ചെയർമാൻ തോമസ് ഉണ്ണിയാടൻ നന്ദിയും രേഖപ്പെടുത്തി.

ചെറുകിട സംരംഭകരെ പീഡിപ്പിച്ച് അദാനിയും അംബാനിയും ഉൾപ്പെടെയുള്ള വൻകിട കുബേരന്മാരുടെ തോഴനായി മോദി അധഃപതിച്ചു. പൗരത്വ നിയമത്തിലൂടെ മോദിയും സംഘപരിവാരവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം തകർത്ത് രാജ്യത്തെ മത രാഷ്ട്രമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്, ഇത് അപകടകരമാണ്.

- വി.എം. സുധീരൻ