akr

കുന്നംകുളം: പഴഞ്ഞി എം.ഡി കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. മർദ്ദനത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. ഒന്നാംവർഷ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥിയും കെ.എസ്.യു ജില്ലാ സെക്രട്ടറിയുമായ വടക്കാഞ്ചേരി സ്വദേശി റാഫി (20), ഒന്നാംവർഷ ബികോം വിദ്യാർത്ഥിയും യൂണിറ്റ് പ്രസിഡന്റുമായ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ജാസിർ (19), ഒന്നാംവർഷ ബികോം വിദ്യാർത്ഥിയും യൂണിറ്റ് സെക്രട്ടറിയുമായി ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഫാസിം (18) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രാവിലെ കോളേജിലെത്തിയ കെ.എസ്.യു പ്രവർത്തകർ കാന്റീനിൽ ഇരിക്കുന്ന സമയത്ത് എസ്.എഫ്.ഐ പ്രവർത്തകർ കോണി റൂമിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി നിരന്തരം എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയാണെന്ന് കെ.എസ്.യു ഭാരവാഹികൾ ആരോപിച്ചു.