vrinda-karat

തൃശൂർ: ഇലക്ടറൽ ബോണ്ടിൽ നിന്ന് ലഭിച്ച പണം ബി.ജെ.പി ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ ടി.ആർ.ചന്ദ്രദത്ത് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്. ഇലക്ടറൽ ബോണ്ടിലൂടെ, ബി.ജെ.പിയിൽ വന്നുചേർന്നത് 8,000 കോടിയിലേറെ രൂപയാണ്. അഴിമതി നിയമവിധേയമാക്കിയ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മോദിയുടെ പത്ത് വർഷത്തെ ഭരണത്തിൽ ഇലക്ടറൽ ബോണ്ട് വഴി 50 ശതമാനത്തിൽ അധികം തുകയും ബി.ജെ.പിക്കാണ് വന്നുചേർന്നത്.