കൊടുങ്ങല്ലൂർ: മേത്തല ബാലാനുബോധിനി യു.പി സ്‌കൂളിൽ സർക്കാരിന്റെ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജെ.ഡി. സഭ പ്രസിഡന്റ് എൻ.കെ. ജയരാജ് നിർവഹിച്ചു. ചെമ്മാലിൽ നാരായണൻകുട്ടി തന്ത്രികൾ ഭദ്രദീപം തെളിച്ചു. ഉണ്ണി പിക്കാസോ, കെ.ആർ. സുഭാഷ്, എം.കെ. ശിവദാസൻ, ടി.എം. സിറാജുദ്ദീൻ, നിസ്‌റ ഷാഫി, റവ. ഫാദർ ബാബു മുട്ടിക്കൽ, ഇബ്രാഹിംകുട്ടി മുസ്്‌ലിയാർ, സുനിൽ പാലാഴി, കെ.എം. ആഷിക്ക്, സ്‌കൂൾ മാനേജർ പി.കെ. അശോകുമാർ, പ്രധാന അദ്ധ്യാപിക ടി.ആർ. ഷെർലി തുടങ്ങിയവർ സംസാരിച്ചു.