voliballkalikarodopam
കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി മൈതാനിയിലെ വോളിബോള്‍ കളിക്കാരോടൊപ്പം

പുതുക്കാട് : എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ പുതുക്കാട് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. രാവിലെ ആറാട്ടുപുഴയിൽ നിന്നാരംഭിച്ച പര്യടനം പല്ലിശ്ശേരി, കടലാശ്ശേരി, പല്ലിശ്ശേരി കുന്നിലെ പാലിയേറ്റിവ് ആശുപത്രി, കോൺവെന്റുകൾ എന്നിവ സന്ദർശിച്ചു. തുടർന്ന് പറപ്പൂക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് തൃക്കൂർ പഞ്ചായത്തിലെ മതിക്കുന്ന് ക്ഷേത്രം, ഭരതയിലെ പുനർജീവനം ആശ്രമം എന്നിവ സന്ദർശിച്ചു. തുടർന്ന് വരന്തരപ്പിള്ളി ഹരിത ഫാർമസ്യൂട്ടിക്കൽസിലെത്തി ജീവനക്കാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് മറ്റത്തൂർ പഞ്ചായത്തിലെ മുസ്ലിം പള്ളികൾ, കൊടുങ്ങ സെന്റ് സെബാസ്റ്റിയൻസ് ദേവാലയം, പ്രസന്റേഷൻ കോൺവെന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് പുതുക്കാട് നടന്ന റോഡ് ഷോയിൽ പങ്കെടുത്തു.