sathar


തൃശൂർ: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംഘടനാകാര്യ സെക്രട്ടറി പി.കെ സത്താര്‍ (56) നിര്യാതനായി. പഴുവില്‍ പുതിയ വീട്ടില്‍ പരേതനായ കുഞ്ഞിഖാദറിന്റെയും കൊച്ചുമോളുടെയും മകനാണ്. കബറടക്കം ഇന്ന് (21) രാവിലെ 11ന് ചിറക്കല്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ വര്‍ക്കിംഗ് സെക്രട്ടറി, സാന്ത്വനം സിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി, തൃശൂര്‍ ഖലീഫാ സെന്റര്‍ മാനേജര്‍, കിഴക്കേക്കോട്ട ഫാറൂഖ് ജുമാമസ്ജിദ് പ്രവര്‍ത്തക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിന്റെ മുന്‍പ്രസിഡന്റ്, മുത്തുള്ളിയാല്‍ ഗ്ലോബല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ് ചെയര്‍മാന്‍, യു.എ.ഇയിലെ ഐ.സി.എഫ് പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സജിന. മക്കള്‍: അഡ്വ. അബ്ദുളള സാഹിദ്, സഹല. സഹോദരങ്ങള്‍: പി കെ സിദ്ദീഖ്, ഡോ. പി.കെ അബ്ദുള്‍ ജബ്ബാര്‍, അജിത.