മതിലകം: യു.ഡി.എഫ് മതിലകം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടി.എസ്. ശശി അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം എം. കെ. അബ്ദുൾ സലാം മുഖ്യാതിഥിയായി. യു.ഡി.എഫ് നേതാക്കളായ എസ്.എ. സിദ്ദിഖ്, സി.എസ്. രവീന്ദ്രൻ, സുനിൽ പി. മേനോൻ, സി.സി. ബാബുരാജ്, ഷിബു വർഗീസ്, ഒ.എ. ജെൻട്രിൻ, അഷറഫ് മംഗലംപുള്ളി എന്നിവർ സംസാരിച്ചു.