kpms

തൃശൂർ : എം.എ മോഹിനിയാട്ടത്തിൽ ഫസ്റ്റ് റാങ്കും ഈ വിഷയത്തിൽ പി.എച്ച്.ഡിയും നേടി 15 വർഷമായി ഗസ്റ്റ് ലക്ചററായി പ്രവർത്തിക്കുന്ന കലാമണ്ഡലം ആർ.എൽ.വി ഡോ:രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ ആക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ നിലപാട് അപമാനകരമാണെന്ന് കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് പറഞ്ഞു. വംശീയ അധിക്ഷേപത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. യൂണിയൻ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താനും ആഹ്വാനം ചെയ്തു. അധിക്ഷേപം തുടരുന്ന സാഹചര്യത്തിൽ അവരുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. രാമകൃഷ്ണനെ ഉൾപ്പെടുത്തി ചാലക്കുടിയിൽ കലാസദസും സംഘടിപ്പിക്കും.