വടക്കാഞ്ചേരി: പനങ്ങാട്ടുകര കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ അഷ്ടദിന ആറാട്ട് ഉത്സവം 24 മുതൽ 31 വരെ നടക്കും. കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായാണ് ഉത്സവം നടത്തുന്നത്. അനുഷ്ഠാന ചടങ്ങുകൾക്ക് പുറമേ ദിവസവും കലാപരിപാടികളും നടക്കും. 24 ന് രാത്രി എട്ടിനാണ് കൊടിയേറ്റം. 25ന് കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. രാത്രി 9 ന് സമ്പൂർണ ദുര്യോധനവധം കഥകളി. 30 ന് തട്ടകദർശനത്തിനായുള്ള ഭഗവതിയുടെ കുളപ്പുര മംഗലം ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പ്, പള്ളിവേട്ട. 31 ന് രാവിലെ എട്ടിന് വലിയ ആറാട്ട്, തുടർന്ന് ഉത്സവം കൊടിയിറക്കും.