ചേർപ്പ്: കോടന്നൂർ ബാർ തുറന്നുകൊടുത്തതിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിന്റെ മൂന്നാം വാർഷികം കോടന്നൂർ ബാർ സമര ഓർമ്മദിനമായി ആചരിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി തൃശൂർ അതിരൂപതാ ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ. രഘു കെ. മാരാത്ത്, സി.പി. ഡേവിസ്, എ.ആർ. ജോൺസൻ, ജോസ് വടക്കെത്തല, ജ്യോതിപ്രകാശ്, ജോൺസൺ കല്ലൂക്കാരൻ, സി.എൽ. ജോസഫ്, ജോസഫ് നായങ്കര, എം.കെ. ശിവരാമൻ, കെ.ജി. രജീന്ദ്രൻ എന്നിവർ സംസാരിച്ചു.