കൊടുങ്ങല്ലൂർ: തൃക്കണാ മതിലകം ഓണച്ചമ്മാവ് പൊയ്യാറ ശ്രീ ഭുവനേശ്വരി ഭദ്രകാളി ഗുരുമുത്തപ്പൻ വിഷ്ണുമായ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണങ്ങളും ഉത്സവാഘോഷങ്ങളും ഇന്ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തികൾ മുഖ്യകാർമ്മികത്വം വഹിക്കും. ഒന്നാം ദിവസമായ ഇന്ന് പ്രഭാതത്തിൽ ഗണപതിഹവനം വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ സർപ്പബലി തുടർന്ന് പ്രസാദ ശുദ്ധി എന്നിവ നടക്കും.

രണ്ടാം ദിവസം രാവിലെ 10ന് മുത്തപ്പന് കളമെഴുത്തുംപാട്ടും, രാത്രി എട്ടിന് വിഷ്ണുമായക്ക് രൂപക്കളമെഴുത്തും പാട്ടും മൂന്നാം ദിവസം രാവിലെ പത്തിന് വീരഭദ്രസ്വാമിക്കും ഘണ്ഠാകർണ്ണസ്വാമിക്കും കൂട്ടുകളം വൈകീട്ട് നാലിന് ദേവിക്ക് കളമെഴുത്തും പാട്ട്, പൊങ്കാല, ഭഗവതിസേവ, സമാപന ദിവസമായ 25ന് രാവിലെ മുതൽ പഞ്ചവിംശതി കലശം, പന്തീരടി പൂജ, ശ്രീബലി എഴുന്നെള്ളത്ത്, പറ നിറയ്ക്കൽ, പ്രസാദ ഊട്ട്, വൈകീട്ട് നാലിന് ഹനുമാൻ സ്വാമിക്ക് കളമെഴുത്തും പാട്ട് , നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, അത്താഴപൂജ, പത്തിന് മഹാഗുരുതി, വിളക്കെഴുന്നെള്ളത്ത് എന്നിവ നടക്കും.