pukasa

കൊടകര: വെളുത്ത തൊലിയോടുള്ള വിധേയത്വവും കറുത്ത തൊലിയോടുള്ള വിവേചനവും ഉള്ളിൽ പേറി നടക്കുന്ന ഒരാൾ എത്ര മഹത്തായ കലാകാരി ആയാലും അവർ കലാമണ്ഡലത്തിന് തീരാകളങ്കമാണെന്ന് പുരോഗമന കലാസാഹിത്യസംഘം കൊടകര മേഖല കമ്മിറ്റി പ്രതിഷേധത്തിലൂടെ അറിയിച്ചു. ഡോ.ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയെന്ന നർത്തകി സ്വന്തം പേരിനോടൊപ്പം കലാമണ്ഡലമെന്ന് ചേർക്കുന്നത് തടയണമെന്നും പുകസ കൊടകര മേഖലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം പുതുക്കാട് പഞ്ചായത്ത് അംഗം സി.പി. സജീവൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻ സൗപർണിക അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി രാജൻ നെല്ലായി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി എം.കെ. ബാബു, വൈസ് പ്രസിഡന്റ് സുധീഷ് ചന്ദ്രൻ, വർഗീസ് ആന്റണി, കെ. സുധാകരൻ, പ്രകാശൻ ഇഞ്ചക്കുണ്ട്, എ.യു. പ്രദീപ്, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു