
ചേലക്കര: കെട്ടുകാളവേലക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല നാളെ. ഇത്തവണ തെക്കുംകൂർ വേലയായതിനാൽ വട്ടുള്ളി മല്ലിശ്ശേരികാവിലാണ് വേലയുടെ പ്രധാനചടങ്ങുകൾ നടക്കുന്നത്. രാവിലെ അന്തിമഹാകാളൻ കാവിൽ വിശേഷാൽ പൂജകൾ നടക്കും. തട്ടകദേശത്തെ ക്ഷേത്രങ്ങളിൽ നിന്ന് വിശേഷാൽ പൂജകൾക്ക് ശേഷം പഞ്ചവാദ്യ അകമ്പടിയോടെ കാളവേല എഴുന്നള്ളിപ്പുകളും ഉണ്ടാകും. വൈകുന്നേരം കാവങ്കണത്തിലെത്തുന്ന കാളവേലകൾ ഞായറാഴ്ച പുലർച്ചെയാണ് കാവിനകത്ത് പ്രവേശിക്കുന്നത്. രാത്രി തേർത്തട്ടിലേറിയുള്ള കാളിദാരിക പ്രദക്ഷിണവും കാളിദാരിക സംവാദവും പ്രതീകാത്മക ദാരികാവധവും നടക്കും. പങ്ങാരപ്പിള്ളി,ചേലക്കര,വെങ്ങാനെല്ലൂർ,കുറുമല,തോന്നൂർക്കര എന്നി അഞ്ച് ദേശങ്ങളാണ് വേലയുടെ പ്രധാന പങ്കാളികൾ. തനത് പരമ്പരാഗത പൈതൃകാചാരങ്ങളാൽ സമ്പന്നമാണ് അന്തിമഹാകാളാൻ കാവ് വേല.