
തൃശൂർ: കറുത്തവരെ അപമാനിക്കുകയും കലയിൽ നിന്ന് പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യുന്ന സവർണ്ണ കൗശലത്തെ തിരിച്ചറിയുകയും ചെറുത്തു തോൽപ്പിക്കുകയും വേണമെന്ന് കവികളുടെ കൂട്ടായ്മയായ കാവ്യശിഖ. മോഹിനിയാട്ടം നർത്തകനും കലാപണ്ഡിതനുമായ ആർ.എൽ.വി.രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശം ഒറ്റപ്പെട്ടതല്ല. മോഹിനിയാട്ട കലയിലെ കലാകാരിയായ കലാമണ്ഡലം സത്യഭാമയുടെ പേര് ദുരുപയോഗം ചെയ്യുകയാണ് സത്യഭാമയെന്നും ആരോപിച്ചു. ഡോ.സി.രാവുണ്ണി അദ്ധ്യക്ഷനായി. ജയറാം വാഴൂർ, ഗീത.ടി, റെജില ഷെറിൻ, കെ.ജി.കണ്ണൻ, ബിനില ബാബു, ശൈലജ വർമ്മ, റീബ പോൾ, കെ.കെ.തുളസി, ശ്രീജ വിധു, സുഭാഷിണി മഹാദേവൻ, ടി.ഗംഗാദേവി, വനജ രാജഗോപാൽ, മെഹറൂസ് പ്രമോദ്, രേഖ.സി .ജി, ചാക്കോ ഡി.അന്തിക്കാട് എന്നിവർ പങ്കെടുത്തു.