dcc

തൃശൂർ: അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. 23ന് വൈകിട്ട് 4 ന് ഡി.സി.സി ആസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിക്കും.