
തൃശൂർ: കേരളത്തിൽ നിറത്തിന്റെയും വംശത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിച്ചു നിറുത്താനുള്ള ശ്രമം വിജയിക്കില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം. ആർ.എൽ.വി.രാമകൃഷ്ണൻ ശാസ്ത്രീയ നൃത്തരംഗത്ത് അരങ്ങിലും അക്കാഡമിക തലത്തിലും മികവു തെളിയിച്ച കലാകാരനാണ്. അവഗണയും മാറ്റി നിറുത്തലും വക വെയ്ക്കാതെ വർഷങ്ങളായി പൊരുതിനിൽക്കുന്ന അദ്ദേഹത്തിനെതിരെ സത്യഭാമയുടെ പേക്കൂത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. കലാകേരളത്തിന് അപമാനമുണ്ടാക്കുന്ന ഇവരുടെ പ്രസ്താവനകളെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അപലപിക്കുന്നതായി പ്രസിഡന്റ് അഡ്വ.വി.ഡി.പ്രേം പ്രസാദും സെക്രട്ടറി ഡോ.എം.എൻ.വിനയകുമാറും അറിയിച്ചു.