ramankulam
നാട്ടിക രാമൻകുളം പൂജാമണ്ഡപം സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിക്കുന്നു.

തൃപ്രയാർ : നാട്ടിക രാമൻകുളം നവീകരണ സമിതി നിർമ്മിച്ച പൂജാമണ്ഡപം സമർപ്പണം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി രവി നമ്പൂതിരി ഭദ്രദീപം തെളിച്ചു. തൃപ്രയാർ തേവരുടെ ആറാട്ട് ചടങ്ങിനായാണ് പൂജാമണ്ഡപം ഒരുക്കിയത്. തുടർന്ന് 5000 ത്തിലധികം പേർക്ക് അന്നദാനം നടന്നു. കെ. വാസുദേവൻ, ഐ.ആർ. സുകുമാരൻ, സി.കെ. സുഹാസ്, സുരേഷ് ഇയ്യാനി, എം.ജി. രഘുനന്ദനൻ എന്നിവർ സംസാരിച്ചു. പൊക്കാഞ്ചേരി വൈദ്യ കുടുംബാംഗമായ ഡോ. പി.ആർ. വിക്രമസിംഗിന്റെ ഓർമ്മയ്ക്കായി മക്കളാണ് മണ്ഡപം നിർമ്മിച്ച് നൽകിയത്.