
തൃശൂർ: തദ്ദേശസ്ഥാപനങ്ങൾക്ക് സമയത്ത് ഫണ്ട് അനുവദിക്കാത്തതിനാലും അനാവശ്യ ട്രഷറി നിയന്ത്രണത്താലും കോടികളുടെ വികസനപദ്ധതികളാണ് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷകക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ.ജോസഫ് ടാജറ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ ഇതിന്റെ ഉത്തരവാദിത്വം ചർച്ചയാക്കാതിരിക്കാൻ ശ്രമിക്കുകയാണ് സർക്കാർ.
വികസനഫണ്ടിന്റെയും മെന്റനൻസ് ഗ്രാന്റിന്റെയും രണ്ട് ഗഡുക്കൾ മാത്രമാണ് അനുവദിച്ചത്. അതിൽ ജൂലായിൽ അനുവദിക്കേണ്ട തുക അനുവദിച്ചത് നവംബറിലാണ്. അവശ്യകാര്യങ്ങൾക്കുള്ള തുകയൊഴിച്ച് ബാക്കിയുള്ള കാര്യങ്ങൾക്ക് അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ മാറി ലഭിക്കാത്തതിനാൽ കരാറുകാർ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിച്ചെലവ് 42.90 ശതമാനം മാത്രമാണെന്നും ജോസഫ് ടാജറ്റ് ചൂണ്ടിക്കാട്ടി.